Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Station

Kasaragod

ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വ​രു​ന്ന​ത് പാ​ണ്ടി​യി​ൽ; ഇ​രു​പ​തി​ലേ​റെ പു​തി​യ ജീ​വ​ന​ക്കാ​രെ​ത്തും

ബ​ന്ത​ടു​ക്ക: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും വ​നം​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച ആ​ദ്യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ബ​ന്ത​ടു​ക്ക കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കും. നി​ല​വി​ൽ ബ​ന്ത​ടു​ക്ക സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ണ്ടി​യി​ലാ​യി​രി​ക്കും ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ ആ​സ്ഥാ​ന​മെ​ന്നാ​ണ് സൂ​ച​ന.

കു​റ്റി​ക്കോ​ൽ, ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ബ​ന്ത​ടു​ക്ക, പ​ര​പ്പ ഫോ​റ​സ്റ്റ് സെ​ക്‌​ഷ​നു​ക​ളാ​ണ് പു​തി​യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ നേ​രി​ട്ട് ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത. ഈ ​ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ര​ണ്ട് സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രു​ള്ള​ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വ​രു​ന്ന​തോ​ടെ ഇ​ത് നാ​ലാ​യി ഉ​യ​രും. ഇ​തി​നു പു​റ​മേ ഒ​രു ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ, 10 മു​ത​ൽ 15 വ​രെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, ബീ​റ്റ് അ​സി​സ്റ്റ​ന്‍റു​മാ​ർ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളി​ൽ സാ​ധാ​ര​ണ ഉ​ണ്ടാ​കാ​റു​ള്ള​ത്.

നി​ല​വി​ൽ കേ​വ​ലം ആ​റു ജീ​വ​ന​ക്കാ​രാ​ണ് ബ​ന്ത​ടു​ക്ക സെ​ക്‌​ഷ​നി​ലു​ള്ള​ത്. ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വ​രു​ന്ന​തോ​ടെ ഇ​ത് ഇ​രു​പ​തി​ലേ​റെ​യാ​യി ഉ​യ​രും. കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ, സെ​ർ​ച്ച് ലൈ​റ്റു​ക​ളും കാ​മ​റ​ക​ളു​മ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, കൂ​ട് തു​ട​ങ്ങി​യ​വ​യും ല​ഭി​ക്കും. ഇ​തോ​ടെ നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രോ സം​വി​ധാ​ന​ങ്ങ​ളോ ജി​ല്ല​യി​ലെ വ​നം​വ​കു​പ്പി​നി​ല്ലെ​ന്ന പ​രാ​തി​ക്ക് കു​റ​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മാ​കും.

ദേ​ലം​പാ​ടി​യി​ലെ പു​ലി​പ്പ​റ​മ്പ് വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സൗ​രോ​ർ​ജ​വേ​ലി​യു​ടെ പ​രി​പാ​ല​ന​വും പു​തി​യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യി​ലാ​കും.

ഇ​പ്പോ​ൾ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യും. ഈ ​മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തും ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലാ​യി​രി​ക്കും.

നി​ല​വി​ൽ ജി​ല്ല​യി​ലെ ആ​ർ​ആ​ർ​ടി​യു​ടെ ആ​സ്ഥാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​വി​ക്കാ​ന​ത്ത് ഒ​രു ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി യൂ​ണി​റ്റ് കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ജീ​വ​മാ​യു​ണ്ട്. അ​തു​കൂ​ടി വ​ന്നാ​ൽ നാ​ട്ടി​ലി​റ​ങ്ങു​ക​യോ കെ​ണി​യി​ൽ കു​ടു​ങ്ങു​ക​യോ ചെ​യ്യു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ മ​യ​ക്കു​വെ​ടി വ​യ്ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടു​ന്ന​തി​നും ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം കൂ​ടി​യു​ണ്ടാ​കും.

ജി​ല്ല​യി​ൽ ബ​ന്ത​ടു​ക്ക, ബോ​വി​ക്കാ​നം, പ​ന​ത്ത​ടി, ഭീ​മ​ന​ടി എ​ന്നി​ങ്ങ​നെ നാ​ലി​ട​ങ്ങ​ളി​ലാ​ണ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങാ​ൻ വ​നം​വ​കു​പ്പ് സ​ർ​ക്കാ​രി​ലേ​ക്ക് ശു​പാ​ർ​ശ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യാ​ണ് ബ​ന്ത​ടു​ക​യി​ൽ സ്റ്റേ​ഷ​ൻ അ​നു​വ​ദി​ച്ച​ത്.

Latest News

Up